കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ജില്ലയിലെ എടക്കളത്തൂര്‍ എന്ന ശാലീന സുന്ദരമായ ഗ്രാമമാണ് ഞങ്ങളുടേത്. ഭൂരിഭാഗവും വയലുകളാല്‍് ചുറ്റപ്പെട്ട ഈ ഗ്രാമം പുരാതന കാലം മുതല്‍ കൊയ്തു കഴിഞ്ഞു "കറ്റ" വയ്ക്കാനുള്ള കളമായി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു. വയലുകള്‍ക്ക് ഇടയിലുള്ള ഈ കളം ഇടക്കളമായി...അങ്ങിനെ ഒരു ദേശം...ഇടക്കളത്തുര്‍...പിന്നീട് വാമൊഴി പ്രയോഗത്താല്‍ എടക്കളത്തൂര്‍ ആയി..എന്ന് പറയപ്പെടുന്നു......
